തളിപറമ്പ് കുപ്പം വഴി വാഹന ഗതാഗതം പുന:സ്ഥാപിച്ചു
തളിപറമ്പ് കുപ്പം വഴി വാഹന ഗതാഗതം പുന:സ്ഥാപിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-04 18:20 GMT
കണ്ണൂര്‍: കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയില്‍ തളിപറമ്പ് കുപ്പത്ത് ഗതാഗതം പുന:സ്ഥാപിച്ചു. മണ്ണിടിച്ചല്‍ രൂക്ഷമായതിനെ തുടര്‍ന്ന് മെയ് 25 മുതലാണ് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് ഇതുവഴി വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കാസര്‍കോട്ടേക്ക് കടത്തിവിട്ടത്.
ചിറവക്ക് പുളിപ്പറമ്പ് വഴി പട്ടുവത്തേക്കുള്ള ഗതാഗതവും പുന:സ്ഥാപിച്ചിട്ടുണ്ട്. ദേശീയ പാത ബൈപ്പാസ് കടന്നുപോകുന്ന മഞ്ച കുഴിയില്‍ മണ്ണിടിച്ചല്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഇതിലെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയത്.