വാളിപ്ലാക്കലിനു സമീപം കലുങ്കില്‍ കാറിടിച്ചു; യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
വാളിപ്ലാക്കലിനു സമീപം കലുങ്കില്‍ കാറിടിച്ചു; യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
By : സ്വന്തം ലേഖകൻ
Update: 2025-06-16 13:52 GMT
റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാളിപ്ലാക്കലിനു സമീപം കലുങ്കില്‍ കാറിടിച്ചു. കലുങ്കിനു സമീപം ഇരുന്ന യുവാക്കള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ല. അമിതവേഗതയിലായിരുന്നു കാര്‍. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ഡോക്ടര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. കലുങ്ക് തകര്‍ന്നെങ്കിലും യുവാക്കള്‍ അപകടത്തില്‍പ്പെട്ടില്ല.