കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്നിലെ ചില്ല് തകര്‍ത്ത് യാത്രക്കാരന്‍ പുറത്തുചാടി
കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്നിലെ ചില്ല് തകര്‍ത്ത് യാത്രക്കാരന്‍ പുറത്തുചാടി
മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്നിലെ ചില്ല് തകര്‍ത്ത് യാത്രക്കാരന്‍ പുറത്തേക്ക് ചാടി. അതിഥി തൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കിഷന്‍ (28) ആണ് ബസിന്റെ ചില്ല് തകര്‍ത്ത് പുറത്തുചാടിയത്. റോഡില്‍ വീണ് തലക്ക് സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഏഴരയോടെ മാനന്തവാടി ദ്വാരകയില്‍ വെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കയറിയ ഇയാള്‍ ചുണ്ടേല്‍ മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ദ്വാരകയില്‍ വെച്ച് മുന്നിലേക്ക് വന്ന ഇയാള്‍ തലകൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് റോഡിലേക്ക് ചാടുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.