പത്തനംതിട്ട തണ്ണിത്തോട്ടില്‍ തീപിടിത്തം; രണ്ട് കടകള്‍ കത്തി നശിച്ചു

പത്തനംതിട്ട തണ്ണിത്തോട്ടില്‍ തീപിടിത്തം; രണ്ട് കടകള്‍ കത്തി നശിച്ചു

Update: 2025-06-20 01:17 GMT

ത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കടകള്‍ക്ക് തീപിടിച്ചു. ജെ & ജെ ഫാന്‍സി സ്റ്റോര്‍, ഒലീവ് ബേക്കറി എന്നീ കടകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. കെട്ടിടത്തിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍വശവും തീപിടുത്തത്തില്‍ ഉരുകി പോയി.

Tags:    

Similar News