രാത്രി ടയര്‍ പഞ്ചറായതോടെ കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം പാസഞ്ചര്‍ വഴിയില്‍ കുടുങ്ങി; പണം പിരിച്ച് ടയര്‍ മാറ്റി യാത്രക്കാര്‍

തിരുവനന്തപുരം പാസഞ്ചര്‍ വഴിയില്‍ കുടുങ്ങി; പണം പിരിച്ച് ടയര്‍ മാറ്റി യാത്രക്കാര്‍

Update: 2025-06-22 01:03 GMT

മലപ്പുറം: രാത്രി ടയര്‍ പങ്ചറായി വഴിയില്‍കിടന്ന കെഎസ്്ആര്‍ടിസി ബസ് പണം പിരിച്ച് നന്നാക്കി യാത്രക്കാര്‍. ബസ് വഴിയില്‍ കുടുങ്ങിയതോടെ നന്നാക്കാന്‍ രണ്ട് മണിക്കൂര്‍ വേണമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചതോടെയാണ് യാത്രക്കാര്‍ ഇടപെട്ട് പണം പിരിച്ച് ബസ് നന്നാക്കിയത്. കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസിന്റെ ടയറാണ് വെള്ളിയാഴ്ച രാത്രി 10.30 ന് കൊളപ്പുറം അങ്ങാടിയില്‍ പങ്ചറായത്.

എടപ്പാള്‍ ഡിപ്പോയില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ ആളെത്തുമെന്നും ബസ് ജീവനക്കാര്‍ യാത്രക്കാരെ അറിയിച്ചു. അത്യാവശ്യക്കാര്‍ക്കു മറ്റേതെങ്കിലും വാഹനം വന്നാല്‍ അതില്‍ പോകാമെന്നും പറഞ്ഞു. മണിക്കൂറുകളോളം വഴിയില്‍ കാത്തിരിക്കേണ്ട അവസ്ഥ മനസ്സിലാക്കിയ യാത്രക്കാര്‍ ഏതെങ്കിലും പ്രാദേശിക മെക്കാനിക്കിനെ വിളിച്ചു പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടു.

അത്തരത്തില്‍ പണം ചെലവാക്കാന്‍ അനുമതി ഇല്ലെന്നു ജീവനക്കാര്‍ അറിയിച്ചതോടെ പണം പിരിവിട്ട് തരാമെന്നായി യാത്രക്കാര്‍. നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. ഇതോടെ യാത്രക്കാര്‍ പണംപിരിച്ച് ടയര്‍ മാറ്റി അരമണിക്കൂറിനകം ബസ് യാത്ര തുടര്‍ന്നു.

തുടര്‍ന്ന് കക്കാട് കാച്ചടിയിലെ ടയര്‍ കടക്കാരെ വിളിച്ചുവരുത്തി. ടയറില്‍ ആണി കയറി ട്യൂബ് തകരാറിലായതാണെന്നു കണ്ടെത്തി. ട്യൂബ് മാറ്റേണ്ടി വരുമെന്ന് അറിയിച്ചതോടെ യാത്രക്കാര്‍ 1300 രൂപ സമാഹരിച്ചു. 1000 രൂപയ്ക്ക് സെക്കന്‍ഡ്ഹാന്‍ഡ് ട്യൂബ് മാറ്റി നല്‍കി. ക്ലാപ്പിന്റെ തകരാറും പരിഹരിച്ചതോടെ ബസ് യാത്ര തുടര്‍ന്നു.

Tags:    

Similar News