വിമാനത്താവളത്തില്‍ എത്താന്‍ വൈകി; വിമാനത്തിനടുത്തേക്ക് അതിക്രമിച്ചു കടന്ന യുവാവ് അറസ്റ്റില്‍
വിമാനത്താവളത്തില്‍ എത്താന്‍ വൈകി; വിമാനത്തിനടുത്തേക്ക് അതിക്രമിച്ചു കടന്ന യുവാവ് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-06-23 04:09 GMT
മുംബൈ: എത്താന്‍ വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങുമെന്ന് പേടിച്ച് വിമാനം പാര്‍ക്ക് ചെയ്തിരിക്കുന്നിടത്തേക്ക് അതിക്രമിച്ചു കടന്ന യുവാവിനെ അറസ്റ്റ് ചെയതു. എമര്‍ജന്‍സി വാതിലിലൂടെ റണ്‍വേയ്ക്ക് അഭിമുഖമായുള്ള പാര്‍ക്കിങ് ഏരിയയില്‍ കടന്ന നവി-മുംബൈ കലമ്പൊളി സ്വദേശി പീയൂഷ് സോണി (25) ആണു പിടിയിലായത്.
നിര്‍ത്തിയിട്ടിരിക്കുന്നതു തനിക്കു പോകാനുള്ള പട്ന എയര്‍ ഇന്ത്യ വിമാനമാണെന്നു കരുതി ഇയാള്‍ ഓടിയത് ഗുജറാത്തില്‍ നിന്നു മുംബൈയിലെത്തിയ വിമാനത്തിനടുത്തേക്കാണ്. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ബോര്‍ഡിങ്ങിനു ശേഷം വിമാനത്തിലേക്ക് യാത്രക്കാരുമായി പോകുന്ന ബസിന്റെ ഡ്രൈവറാണ് പാര്‍ക്കിങ് ഏരിയയില്‍ ഇറക്കിയതെന്ന് ആദ്യം കളവ് പറഞ്ഞെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലില്‍ അതിക്രമിച്ചു കടന്നതാണെന്നു പീയുഷ് സമ്മതിച്ചു.