കുളത്തൂപ്പുഴയില്‍ പതിനാല് വയസ്സുകാരി ഏഴ് മാസം ഗര്‍ഭിണി; കടയ്ക്കല്‍ സ്വദേശിയായ 19 വയസ്സുകാരന്‍ അറസ്റ്റില്‍

കുളത്തൂപ്പുഴയില്‍ പതിനാല് വയസ്സുകാരി ഏഴ് മാസം ഗര്‍ഭിണി

Update: 2025-06-24 11:23 GMT

കൊല്ലം: കുളത്തൂപ്പുഴയില്‍ പതിനാല് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കടയ്ക്കല്‍ സ്വദേശിയായ 19 കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണു ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോള്‍ മാതാവിന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Similar News