ടെലിഗ്രാംവഴി വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ട്രേഡ്; യുവാവിനെ കബളിപ്പിച്ച് 23 ലക്ഷം രൂപ തട്ടിയെടുത്ത യുവാക്കള്‍ അറസ്റ്റില്‍

വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ട്രേഡ്; യുവാവിനെ കബളിപ്പിച്ച് 23 ലക്ഷം രൂപ തട്ടിയെടുത്ത യുവാക്കള്‍ അറസ്റ്റില്‍

Update: 2025-07-03 03:51 GMT

കോഴിക്കോട്: വീട്ടിലിരുന്ന് ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്ദാനംചെയ്ത് യുവാവിന്റെ കൈയില്‍നിന്ന് 23 ലക്ഷംരൂപയോളം തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്‌റ്റേറ്റ് മുക്ക് സ്വദേശി അഹമ്മദ് നിജാദ് (18), കൊടുവള്ളി സ്വദേശി മുഹമ്മദ് ജസീം (25) എന്നിവരെ കാക്കൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ടെലിഗ്രാംവഴി വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ട്രേഡ് നടത്തി പണം സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് പലഘട്ടങ്ങളിലായി പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 22.79 ലക്ഷംരൂപയാണ് തട്ടിയെടുക്കുക ആയിരുന്നു.

മുടക്കിയ പണവും ചെയ്ത ജോലിയുടെ വേതനവും ലഭിക്കാതെവന്നപ്പോഴാണ് പണം നഷ്ടപ്പെട്ട നരിക്കുനി പാറന്നൂര്‍ സ്വദേശിയായ യുവാവ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കോഴിക്കോട് റൂറല്‍ പോലീസ് മേധാവി കെ.ഇ. ബൈജു, താമരശ്ശേരി ഡിവൈഎസ്പി സുഷീര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രശോബ് മൂലാട്, ഷിഗില്‍, സിവില്‍ പോലീസ് ഓഫീസര്‍ രജീഷ് വാകയാട്, ബിജു നന്മണ്ട, ലക്ഷ്മി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News