സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു; ആശുപത്രിയില്‍ നിരീക്ഷണത്തില്‍
സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു; ആശുപത്രിയില്‍ നിരീക്ഷണത്തില്‍
By : സ്വന്തം ലേഖകൻ
Update: 2025-07-13 07:23 GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ പൊലീസുകാരിക്ക് പാമ്പു കടിയേറ്റു. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് വനിതാ ബറ്റാലിയയിലെ ഉദ്യോഗസ്ഥക്കാണ് പാമ്പുകടിയേറ്റത്. സെക്രട്ടേറിയറ്റ് വളപ്പില്‍വച്ചാണ് പാമ്പുകടിയേറ്റത്. ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിന്റെ ഭാഗമായി 10 വനിതാ പൊലീസുകാരെ സെക്രട്ടേറിയറ്റില്‍ രാത്രി സുരക്ഷാ ജോലിക്ക് നിയോഗിക്കാറുണ്ട്. 8 പേര് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപന്തലിന് സമീപവും രണ്ടുപേര്‍ അകത്തുമാണ് ഉണ്ടാകുക. പൊലീസുകാരി ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.