നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
By : സ്വന്തം ലേഖകൻ
Update: 2025-07-13 16:16 GMT
തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലുമായിരുന്നു ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചത്. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.