ആറു വയസുകാരിയെ കാലില്‍ കടിച്ച് വലിച്ചിഴച്ച് തെരുവുനായ്ക്കള്‍

ആറു വയസുകാരിയെ കാലില്‍ കടിച്ച് വലിച്ചിഴച്ച് തെരുവുനായ്ക്കള്‍

Update: 2025-07-16 12:28 GMT

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ലിയില്‍ തെരുവുനായ്ക്കള്‍ ആറുവയസുകാരിയെ കാലില്‍ കടിച്ച് വലിച്ചിഴയ്ക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കുട്ടി നിലവിളിച്ച് തടയാന്‍ ശ്രമിക്കുമ്പോള്‍ നായകള്‍ കൂടുതല്‍ അക്രമണകാരികളായി പാഞ്ഞടുക്കുകയായിരുന്നു.

പെണ്‍കുട്ടിയെ രണ്ട് തെരുനായ്ക്കല്‍ പിന്തുടരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. കുട്ടി പരിഭ്രാന്തയായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ നായ കുട്ടിയുടെ ദേഹത്തേക്ക് ചാടി വീഴുന്നു. ഓടുന്നതിനിടെ നിലത്തുവീണ കുട്ടിയെ നായകള്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കാണാം. സമീപ പ്രദേശങ്ങളില്‍ ആരുമുള്ളതായി വീഡിയോയില്‍ കാണുന്നല്ല.

Tags:    

Similar News