പ്രണയബന്ധത്തില്‍നിന്നു പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; യുവാവിന് മൂന്ന് വര്‍ഷം തടവ്

പ്രണയബന്ധത്തില്‍നിന്നു പിന്മാറിയതിന് യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; യുവാവിന് മൂന്ന് വര്‍ഷം തടവ്

Update: 2025-07-18 04:26 GMT

ആലപ്പുഴ: പ്രണയബന്ധത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധംമൂലം യുവതിയെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് മൂന്നുവര്‍ഷം തടവ്. നൂറനാട് ഇടപ്പോണ്‍ വിഷ്ണുഭവനില്‍ വിപിനെ(37)യാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി-മൂന്ന് ജഡ്ജി ഷുഹൈബ് ശിക്ഷിച്ചത്. അപകടത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

2011 ഫെബ്രുവരി 10-നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജങ്ഷനിലെ ബസ്സ്റ്റോപ്പില്‍ ബസ് കയറാന്‍നിന്ന യുവതിയെ വിപിന്‍ ഓടിച്ചുവന്ന കാറിടിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

നൂറനാട് പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന പി.കെ. ശ്രീധരനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ സി. വിധു, എന്‍.ബി. ഷാരി എന്നിവര്‍ ഹാജരായി.

Tags:    

Similar News