പതിനാറുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം; വൈദികന്‍ കോടതിയില്‍ കീഴടങ്ങി
പതിനാറുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികന്‍ കോടതിയില്‍ കീഴടങ്ങി
ചിറ്റാരിക്കാല്‍: പതിനാറുകാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ വൈദികന്‍ കോടതിയില്‍ കീഴടങ്ങി. ഫാ. പോള്‍ തട്ടുപറമ്പിലാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി രണ്ടില്‍ കീഴടങ്ങിയത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്.
ജൂണ്‍ ആദ്യവാരമാണ് ചിറ്റാരിക്കാല്‍ പോലീസ് പള്ളി വികാരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
സ്‌കൂള്‍ അധികാരികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിക്കുകയും അവരുടെ ഇടപെടലിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് കേസെടുത്തപ്പോള്‍ വികാരി ഒളിവില്‍ പോയി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി.