കനത്ത മഴ; അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും
കനത്ത മഴ; അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും
By : സ്വന്തം ലേഖകൻ
Update: 2025-08-04 02:40 GMT
തൃശൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇന്ന് പ്രവേശനമില്ലെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു.
അതിരപ്പള്ളി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ റോഡില്‍ വെള്ളം കയറി. ചൂഴില്‍മേട് ഭാഗത്താണ് വെള്ളക്കെട്ട് ഉണ്ടായത്.
ഇതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസമുണ്ടായി. കെഎസ്ആര്‍ടിസി ബസ് അടക്കം വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി.