പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകന് പോക്സോ കേസില്‍ അറസ്റ്റില്‍; അകത്തായത് കുന്നുകുഴി ജാക്സണ്
By : സ്വന്തം ലേഖകൻ
Update: 2025-08-05 17:28 GMT
തിരുവനന്തപുരം: പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകന് പോക്സോ കേസില്‍ അറസ്റ്റില്‍. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് പരിധിയിലെ സ്വകാര്യ സ്പോര്‍ട്സ് സ്ഥാപനത്തിലെ ബാഡ്മിന്റണ്‍ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്സണ് (21) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ ബാഡ്മിന്റണ്‍ പരിശീലനത്തിനിടെയാണ് ജാക്സണ് പരിചയപ്പെട്ടത്. രണ്ടു മാസത്തെ പരിചയം മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. വിവരം അറിഞ്ഞ രക്ഷകര്‍ത്താക്കള്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി തവണ പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചതായി പ്രതി പൊലീസിനോട് പറഞ്ഞു.