കോഴിക്കോട് ബാലുശ്ശേരിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് ബാലുശ്ശേരിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-08-08 04:12 GMT
കോഴിക്കോട് ബാലുശ്ശേരിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യംകോഴിക്കോട്: ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ബാലുശ്ശേരി തുരുത്യാട് കോളശേരി മീത്തല്‍ സജിന്‍ലാല്‍(31) കോളശ്ശേരി ബിജീഷ് (35) എന്നിവരാണ് മരിച്ചത്.
ഇവര്‍ കോക്കല്ലൂര്‍ ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്കും ലോറി കൊയിലാണ്ടി ഭാഗത്തേക്കും പോകുയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചതായാണ് വിവരം. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.