പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍; അസം സ്വദേശിയെ കണ്ടെത്തിയത് സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും: പോലിസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ
പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍; അസം സ്വദേശിയെ കണ്ടെത്തിയത് സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും
ഫറോക്ക്: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ പോലിസൂം നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ പിടികൂടി. അസം സ്വദേശി പ്രസന്‍ജിത്താണ്(21) ഇന്നലെ പോലിസ് കസ്റ്റഡിയിലിരിക്കെ പോലിസുകാരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്. പൊലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയില്‍നിന്നാണ് പ്രതി പിടിയിലായത്. പുലര്‍ച്ചെ 2.45നാണ് പ്രസന്‍ജിത്തിനെ പിടികൂടിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാള്‍.
ഇന്നലെയാണ് പ്രസന്‍ജിത്ത് കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളുമായാണ് ഇയാള്‍ കഴിഞ്ഞദിവസം നാടു വിട്ടത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ബെംഗളൂരുവില്‍ കണ്ടെത്തിയ ഇരുവരെയും രാവിലെ സ്റ്റേഷനില്‍ എത്തിച്ചു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രസന്‍ജിത്തിനെ വൈദ്യപരിശോധനയ്ക്കു ശേഷം സ്റ്റേഷനില്‍ നിര്‍ത്തിയതായിരുന്നു. പൊലീസുകാരുടെ സാന്നിധ്യം കുറഞ്ഞ തക്കം നോക്കിയാണ് ഇയാള്‍ ഓടിപ്പോയത്.
പെൺകുട്ടിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതി പ്രസൻജിത്തിനെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ഹാജരാക്കിയതിനു ശേഷം പൊലീസ് സ്റ്റേഷനിൽ നിർത്തിയതായിരുന്നു. രാത്രി എട്ടുമണിയോടെ പ്രതിയെ കാണാതായി. സെല്ലിൽ ഇടാതെ പുറത്തു നിർത്തിയ പ്രതി സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു. പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസിന്റെ വീഴ്ചയാണ് പ്രതി രക്ഷപെടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്നലെയാണ് പ്രസൺജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ അറസ്റ്റിലായ പ്രസൺ ജിത്തിനെ ഇന്ന് കോടതിയിൽ കൊണ്ടുപോകാൻ നിൽക്കുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. വിലങ്ങണിയിച്ചു ബെഞ്ചിൽ ഇരുത്തിയതായിരുന്നു പോലീസ് . അതിനിടെ, പോലീസിന്റെ ശ്രദ്ധ തെറ്റിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു.