ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് തീയും പുകയും; ഭയന്ന് വിറച്ച് യാത്രക്കാര്‍
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് തീയും പുകയും; ഭയന്ന് വിറച്ച് യാത്രക്കാര്‍
ആറ്റിങ്ങല്‍: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍നിന്ന് തീയും പുകയുമുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ബസ് നിര്‍ത്തി വേഗം തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്ടേക്ക് പോയ പാപ്പനംകോട് ഡിപ്പോയിലെ ലോഫ്‌ളോര്‍ എസി ബസിലെ സീറ്റിന് സമീപത്തുനിന്നാണ് തീയും പുകയും ഉയര്‍ന്നത്.
യാത്രക്കാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ഇതിനിടെ യാത്രക്കാരുടെ ബാഗുകളിലേക്കും തീ പടര്‍ന്നു. ഉടന്‍തന്നെ സമീപത്തെ വ്യാപാരസ്ഥാപനത്തിലെ അഗ്‌നിശമനയന്ത്രം എത്തിച്ച് തീയണച്ചു. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ആറ്റിങ്ങല്‍ ഡിപ്പോയിലേക്ക് മാറ്റിയ ബസ് പരിശോധനകള്‍ക്ക് ശേഷം യാത്ര തുടര്‍ന്നു. ബസിന്റെ മൊബൈല്‍ ചാര്‍ജിങ് പോയിന്റില്‍ നിന്നാണ് തീപടര്‍ന്നതെന്ന് കരുതുന്നു.