ഹമ്പില്‍ തട്ടി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം; വയറിനും നെഞ്ചിനും ഗുരുതര പരിക്കേറ്റ 68കാരന്‍ മരിച്ചു
ഹമ്പില്‍ തട്ടി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം; വയറിനും നെഞ്ചിനും ഗുരുതര പരിക്കേറ്റ 68കാരന്‍ മരിച്ചു
കോവളം: ഹമ്പില്‍ തട്ടി നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് വയോധികനായ യാത്രികന്‍ മരിച്ചു. നെയ്യാറ്റിന്‍കര തിരുപുറം പഴയകട വെള്ളമോടിവീട്ടില്‍ കെ.ശിവകുമാര്‍ (68) ആണ് മരിച്ചത്. വെളളിയാഴ്ച രാവിലെ 11.15 ഓടെ വെളളാര്‍ സര്‍വീസ് റോഡിലാണ് അപകടം.
വെള്ളാറിലെത്തി ഭക്ഷണം കഴിച്ചതിനുശേഷം സര്‍വ്വീസ് റോഡുവഴി കോവളത്തേക്ക് മടങ്ങവെ ശിവകുമാറിന്റെ സ്‌കൂട്ടര്‍ ഹമ്പില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടമെന്ന് കോവളം പോലീസ് പറഞ്ഞു. വീഴ്ചയില്‍ വയറിനും നെഞ്ചിനും ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ വൈകിട്ട് 4.15 ഓടെ മരിച്ചു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: കെ. വാസന്തി. മകള്‍: വി.എസ്. വീണ. മരുമകന്‍. എസ്. ഷാജികുമാര്‍. സംസ്‌ക്കാരം ശനിയാഴ്ച വൈകിട്ടോടെ വീട്ടുവളപ്പില്‍.