റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസ് പ്രതി വധശ്രമക്കേസില്‍ പിടിയില്‍
റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസ് പ്രതി വധശ്രമക്കേസില്‍ പിടിയില്‍
കോന്നി: വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ടയാളുമായ യുവാവിനെ വെട്ടു കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം അക്കരക്കാപ്പടി കുളമാംകൂട്ടത്തില്‍ വീട്ടില്‍ ബിജു സാമുവല്‍ (43) ആണ് പിടിയിലായത്. അരുവാപ്പുലം അക്കരക്കാലപ്പടി ഒഴിഞ്ഞകോട്ടു മണ്ണില്‍ വീട്ടില്‍ കെ. കലേഷി (38) നാണ് കത്തി കൊണ്ടുള്ള ആക്രമണത്തില്‍ കഴുത്തിലും കൈക്കും പരുക്കേറ്റത്. ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ കോടതിയില്‍ സാക്ഷി പറഞ്ഞതിന്റെ വിരോധം കാരണമാണ് ആക്രമിച്ചത്.
26 ന് വൈകിട്ട് 3.30 ന് അക്കരക്കാലാപ്പടിയില്‍ വച്ചാണ് സംഭവം. പ്രതി ബിജു സാമുവലും ഇയാളും സുഹൃത്തുക്കളാണ്. ബിജുവിന്റെ ഷെഡിന്റെ പരിസരത്ത് വച്ച് കലേഷിന്റെ അമ്മയെ ഫോണിലൂടെ പ്രതി അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കലേഷിനെയും അസഭ്യം വിളിച്ചു. തുടര്‍ന്ന് അരയില്‍ കരുതിയ കത്തിയെടുത്ത് കഴുത്തിന് നേരെ വെട്ടുകയായിരുന്നു. വെട്ട് വലതു കൈ കൊണ്ട് തടഞ്ഞപ്പോള്‍ കഴുത്തിന്റെ ഇടതുവശത്ത് കത്തികൊണ്ട് മുറിവേറ്റു. വലതു കൈത്തണ്ടയിലും മുറിവുണ്ടായി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും കത്തി ഓങ്ങി മരണഭയം ഉണ്ടാക്കി. ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് വീണ്ടും വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഓടി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കലേഷിന്റെ മൊഴി എ എസ് ഐ അജി തോമസ് രേഖപ്പെടുത്തി, എസ് ഐ വിമല്‍ രംഗനാഥ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് അന്വേഷണം കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ബി രാജഗോപാല്‍ ഏറ്റെടുത്തു. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘവും മറ്റും എത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. കേസെടുത്തതറിഞ്ഞ പ്രതി, ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള വനമേഖലയില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചു. ഡോഗ് സ്‌ക്വാഡിന്റെ സഹായത്താല്‍ വനമേഖലയില്‍ കോന്നി പോലീസ് 29 ന് രാവിലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം വ്യാപിപ്പിച്ചതിനെതുടര്‍ന്നു കല്ലേലി എസ്ബിഐക്ക് സമീപത്തു നിന്നും പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയെടുത്തു, വൈകിട്ട് 5.10 ന് അറസ്റ്റ് രേഖപ്പെടുത്തി. ഷെഡ്ഡില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കത്തി പോലീസ് കണ്ടെടുത്തു. തുടര്‍നടപടികള്‍ക്കൊടുവില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരുന്ന പ്രതി, കോന്നി പോലീസ് സ്റ്റേഷനിലെ വധശ്രമം, മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ 24 കേസുകളില്‍ പ്രതിയായിട്ടുണ്ട്. 2003 മുതല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണിവ. കോന്നി ഡി വൈ എസ് പി എസ് അജയ്നാഥിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം നടക്കുന്നത്.