ആറന്മുള ഉതൃട്ടാതി വള്ളംകളി: ചെങ്ങന്നൂര്‍-മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധി
By : സ്വന്തം ലേഖകൻ
Update: 2025-09-08 06:29 GMT
മാവേലിക്കര: ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നതിനാല്‍ ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.