പെരിയാറില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി; കുടുംബവുമൊത്ത് എത്തിയപ്പോള്‍ കാല്‍വഴുതി വീണ് അപകടം
By : സ്വന്തം ലേഖകൻ
Update: 2025-09-08 06:43 GMT
കൊച്ചി: വിനോദസഞ്ചാരത്തിന് വന്ന യുവാവിനെ പെരിയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായി. പെരുമ്പാവൂര്‍ പാണംകുഴി മരോട്ടികടവില് ഞായറാഴ്ച വൈകിട്ടാണ് സംഭവം. നെട്ടൂര്‍ സ്വദേശി തനൂഫ് (31) ആണ് ഒഴുക്കില്‍ പെട്ടത്. കുടുംബവുമൊത്ത് എത്തിയ യുവാവ് കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം നിര്‍ത്തിവെക്കുകയായിരുന്നു. സ്കൂബ സംഘത്തിന്റെ സഹായത്തോടെ തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സ് ഓഫീസര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.