ഈ മാസത്തെ ക്ഷേമ പെന്ഷന് 25 മുതല്‍; 841 കോടി അനുവദിച്ചു
ഈ മാസത്തെ ക്ഷേമ പെന്ഷന് 25 മുതല്‍; 841 കോടി അനുവദിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-09-24 02:22 GMT
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹികസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 841 കോടി അനുവദിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം പെന്ഷന് നല്‍കുന്നത്.