എണ്‍പതു വയസ്സുകാരന്റെ കരളില്‍നിന്ന് അര കിലോഗ്രാം ഭാരമുള്ള മുഴ നീക്കി; അതിസങ്കീര്‍ണ ശസ്ത്രക്രിയ നീണ്ടത് മൂന്ന് മണിക്കൂര്‍
എണ്‍പതു വയസ്സുകാരന്റെ കരളില്‍നിന്ന് അര കിലോഗ്രാം ഭാരമുള്ള മുഴ നീക്കി
ചങ്ങനാശ്ശേരി: എണ്‍പതു വയസ്സുള്ള വ്യക്തിയുടെ കരളില്‍നിന്ന് അര കിലോഗ്രാം ഭാരമുള്ള മുഴ നീക്കി. ചെത്തിപ്പുഴ സെയ്ന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗ്യാസ്ട്രോ സര്‍ജറി വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ.
ഡോ. മുരളി അപ്പുക്കുട്ടന്‍, ജനറല്‍ സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ.സുനില്‍ മാത്യു ജോസഫ്, അനസ്ത്യേഷ്യ വിഭാഗത്തിലെ ഡോ.കുക്കു ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ്, ക്യാന്‍സര്‍ രോഗിയായ എണ്‍പത് വയസ്സുകാരന് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ കരളിന്റെ ഇടതുഭാഗത്ത് പത്ത് സെന്റീമീറ്റര്‍ വ്യാസത്തിലാണ് മുഴ രൂപപ്പെട്ടത്.
ശസ്ത്രക്രിയ അതിസങ്കീര്‍ണവും അപകടസാധ്യതയുള്ളതുമായിരുന്നു. രോഗിയുടെ ആരോഗ്യം, പ്രായം എന്നിവ പ്രതിസന്ധി സൃഷ്ടിച്ചു. ശസ്ത്രക്രിയ മൂന്നുമണിക്കൂറിലധികം തുടര്‍ന്നു. ഒരാഴ്ചയ്ക്കുള്ളില്‍ രോഗി പൂര്‍ണാരോഗ്യവാനായി വീട്ടിലേക്ക് മടങ്ങിയെന്ന് ഹോസ്പിറ്റല്‍ എക്സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത് അറിയിച്ചു.