ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വര്‍ഗീസ്

Update: 2025-10-08 11:47 GMT

തൃശൂര്‍: ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വര്‍ഗീസ് പറഞ്ഞു.

നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന സൂചനയും എം.കെ. വര്‍ഗീസ് നല്‍കി. നിലവില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മേയറാണ് എം.കെ. വര്‍ഗീസ്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് തുടര്‍ന്ന എം.കെ. വര്‍ഗീസിനെതിരെ സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും പലപ്പോഴായി വിമര്‍ശനം ഉന്നയിച്ചിരുന്ന എം.കെ. വര്‍ഗീസിനെതിരെ ഇടതുപക്ഷത്ത് നിന്ന് എതിര്‍പ്പ് ശക്തമാണ്.

Similar News