കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ വൈദ്യുതി; വരുമാനം തെളിയിക്കാന്‍ റേഷന്‍ കാര്‍ഡ് മതി
കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ വൈദ്യുതി
By : സ്വന്തം ലേഖകൻ
Update: 2025-10-13 02:10 GMT
തിരുവനന്തപുരം: കാന്‍സര്‍ രോഗികളും ഭിന്നശേഷിക്കാരും ഉള്‍പ്പെടുന്ന കുടുംബങ്ങള്‍ക്കുള്ള വൈദ്യുതിസൗജന്യത്തിന് പിബിഎല്‍ സര്‍ട്ടിഫിക്കറ്റിന് പകരം ബിപിഎല്‍ റേഷന്‍കാര്‍ഡ് വരുമാനത്തിനുള്ള രേഖയായി സ്വീകരിക്കാന്‍ കെഎസ്ഇബി നിര്‍ദേശം നല്കി. വരുമാന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകുന്നുവെന്ന പരാതിയെത്തുടര്‍ന്നാണിത്.
ഈ വിഭാഗത്തില്‍ രണ്ടുമാസം 200 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്. യൂണിറ്റിന് 1.50 രൂപ മാത്രമാണ് ഈടാക്കുന്നത്. കുടുംബത്തിന്റെ വാര്‍ഷികവരുമാനം 50,000 രൂപയില്‍ കൂടരുത്.