യുവാക്കള്‍ സഞ്ചരിച്ച കാര്‍ ബൈക്കില്‍ തട്ടിയതിനെ ചൊല്ലി തര്‍ക്കം; പോലിസെത്തി പരിശോധിച്ചപ്പോള്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ്
കാര്‍ ബൈക്കില്‍ തട്ടിയതിനെ ചൊല്ലി തര്‍ക്കം; പോലിസെത്തി പരിശോധിച്ചപ്പോള്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ്
വാഗമണ്‍: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവ് കണ്ടെത്തി. വാഗമണ്ണില്‍ വാഹനാപകടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് 440 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കാര്‍ യാത്രക്കാരായ യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ കണിയാംകുന്നില്‍ മുഹമ്മദ് സാലിം, തടവനാല്‍ നാഫിന്‍ എന്നിവരെയാണ് വാഗമണ്‍ പോലീസ് ഞായറാഴ്ച രാവിലെ പിടികൂടിയത്.
വാഗമണ്ണില്‍ വെച്ച് ഇവരുടെ കാര്‍ പ്രദേശവാസിയുടെ ബൈക്കില്‍ തട്ടി. ഇതേത്തുടര്‍ന്ന് യുവാക്കളും നാട്ടുകാരുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതറിഞ്ഞാണ് വാഗമണ്‍ പോലീസ് സ്ഥലത്തെത്തിയത്. കാര്‍ പരിശോധിച്ചപ്പോള്‍ ഒളിപ്പിച്ചനിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ഇത് വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികള്‍ കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണികളാണോ എന്നും ഇവരുടെ സംഘത്തില്‍ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.