ടിക്കറ്റില്ലാതെ എസി കോച്ചില്‍ യാത്ര; ചോദ്യം ചെയ്ത ടിടിഇയെ ജാതീയമായി അധിക്ഷേപിച്ച് അമ്മയും മകളും
പുണെ: ടിക്കറ്റില്ലാതെ എ സി കോച്ചില്‍ യാത്രചെയ്ത അമ്മയെയും മകളെയും കൈയോടെ പിടികൂടി ടിടിഇ. പ്രവര്‍ത്തിയെ ചോദ്യം ചെയ്ത ടിടിഇയെ ജാതീയമായി അധിക്ഷേപിച്ച അമ്മയുടെയും മകളുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ടിക്കറ്റില്ലാതെ ഫസ്റ്റ് ക്ലാസ് എ സി കോച്ചില്‍ കയറിയവര്‍ ടിടിഇ ചോദ്യം ചെയ്യുന്നത് വിഡിയോയില്‍ കാണാം. ടിടിഇയോട് ഞാന്‍ ബാത്രൂം ഉപയോഗിക്കാന്‍ വേണ്ടി മാത്രം കയറിയതാണ് എന്നായിരുന്നു ഇവരുടെ പ്രതികരണം.
ഫൈന്‍ അടയ്ക്കണം എന്ന് ടിടിഇ പറയുമ്പോള്‍ പറ്റില്ലെന്നും തങ്ങളുടെ സഹോദരന്‍ ലോക്കോപൈലറ്റ് ആണെന്നും ഇവര്‍ വാദിക്കുന്നു. തുടര്‍ന്ന് ഇവര്‍ ടിടിഇയുടെ പേര് ചോദിക്കുന്നു. ടിടിഇ പേര് പറയുമ്പോള്‍ ഇവര്‍ നെ ആ ജാതിയാണോ എന്ന് ചോദിച്ച് അധിക്ഷേപിക്കുന്നതും വീഡിയോയില്‍ കാണാം. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഇവര്‍ ടിടിഇയോട് കയര്‍ക്കുന്നതും കാണാം.