ദീപാവലി: വിവിധ ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി അധിക കോച്ച് അനുവദിച്ചു; കേരളത്തിനായുള്ള റെയില്‍വേ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്കിനെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി അധിക കോച്ച് അനുവദിച്ചു. സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നതിന് പകരമായാണ് ഒരു കോച്ചുമാത്രം അനുവദിച്ചത്. കേരളത്തിന് അകത്തും പുറത്തേക്കും വലിയരീതിയിലുള്ള യാത്രാദുരിതമാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്തുനിന്ന് വടക്കന്‍ കേരളത്തിലേക്കുള്ള ഒരു ട്രെയിനിനുമാത്രമാണ് കോച്ച് അധികമായി അനുവദിച്ചത്. ഇത് പരിഹാരമല്ലെന്ന് പാസഞ്ചര്‍ അസോസിയേഷനുകള്‍ പറഞ്ഞു. ജനശതാബ്ദി എക്സ്പ്രസില്‍ നോണ്‍ എസി ചെയര്‍ കാറും മറ്റ് ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുമാണ് വര്‍ധിപ്പിച്ചത്.
അധിക കോച്ച് അനുവദിച്ച ട്രെയിനുകള്‍
• ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12695) 18, 20 തീയതികളില്‍
• തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12696) 17, 19, 21 തീയതികളില്‍
• കാരയ്ക്കല്‍-എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് (16187) 17, 20 തീയതികളില്‍
• എറണാകുളം ജങ്ഷന്‍-കാരയ്ക്കല്‍ എക്സ്പ്രസ്(16188) 18, 21 തീയതികളില്‍
• തിരുവനന്തപുരം സെന്‍ട്രല്‍-രാമേശ്വരം അമൃത എക്സ്പ്രസ് (16344) 21ന്
• രാമേശ്വരം-തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്സ്പ്രസ് (16343) 17, 22 തീയതികളില്‍
• മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് (16603) 18, 20 തീയതികളില്‍
• തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ മാവേലി എക്സ്പ്രസ് (16604) 17, 19, 21 തീയതികളില്‍
• ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ എക്സ്പ്രസ് (22639) 21ന്
• ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് (22640) 17, 22 തീയതികളില്‍
• തിരുവനന്തപുരം സെന്‍ട്രല്‍-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12075) 17ന്
• കോഴിക്കോട്-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ് (12076) 17ന്