ഇന്ത്യന്‍ റെയില്‍വേയില്‍ 5810 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
ഇന്ത്യന്‍ റെയില്‍വേയില്‍ 5810 ഒഴിവുകള്‍
ഇന്ത്യന്‍ റെയില്‍വേയില്‍ ബിരുദധാരികള്‍ക്കായി 5810 ഒഴിവുകള്‍. നോണ്‍ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് (എന്‍ടിപിസി-ഗ്രാജ്വേറ്റ് 2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളിലായാണ് (ആര്‍ആര്‍ബി) ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. 58 ഒഴിവാണ് തിരുവനന്തപുരം ആര്‍ആര്‍ബിക്കു കീഴിലുള്ളത്.
ചീഫ് കൊമേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍-161, സ്റ്റേഷന്‍ മാസ്റ്റര്‍-615, ഗുഡ്സ് ട്രെയിന്‍ മാനേജര്‍-3416, ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്-921, സീനിയര്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്-638, ട്രാഫിക് അസിസ്റ്റന്റ്-59.
യോഗ്യത
എല്ലാ തസ്തികകളിലേക്കും അംഗീകൃത സര്‍വകലാശാലയില്‍നിന്നു നേടിയ ബിരുദം/തത്തുല്യമാണ് അടിസ്ഥാനയോഗ്യത. ജൂനിയര്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ കംപ്യൂട്ടറില്‍ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ്ങും അറിയണം.
അപേക്ഷ
ഏതെങ്കിലും ഒരു ആര്‍ആര്‍ബിയിലേക്കേ അപേക്ഷിക്കാവൂ. വിശദമായ വിജ്ഞാപനം (നമ്പര്‍: 06/2025) ആര്‍ആര്‍ബികളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആര്‍ആര്‍ബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബര്‍ 20. തിരുത്തല്‍വരുത്തേണ്ടവര്‍ക്ക് 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ സമയം അനുവദിച്ചിട്ടുണ്ട്.