ചങ്ങനാശേരിയില്‍ എംസി റോഡില്‍ വാഹനാപകടം; മീന്‍ വണ്ടി തടിലോറിയില്‍ ഇടിച്ചു കയറി ഒരാള്‍ക്ക് പരിക്ക്: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചങ്ങനാശേരിയില്‍ എംസി റോഡില്‍ വാഹനാപകടം

Update: 2025-10-29 03:15 GMT

കോട്ടയം: ചങ്ങനാശേരിയില്‍ എംസി റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ബേപ്പൂരില്‍ നിന്ന് മീന്‍ കയറ്റി വന്ന വാഹനം പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന തടിലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് അപകടം. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വാഹനത്തിന്റെ കാബിനില്‍ കുടുങ്ങിയ മീന്‍ലോറിയുടെ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇടിയുടെ ആഘാതത്തില്‍ തടിലോറിയുടെ ഡീസല്‍ ടാങ്കില്‍ തീപടര്‍ന്നു. തീപടര്‍ന്നെങ്കിലും റോഡ് മഴ പെയ്ത് നനഞ്ഞ് കിടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Tags:    

Similar News