വടുതലയില്‍ എം.ഡി.എം.എയുമായി നാല് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത്് ബംഗളൂരുവില്‍നിന്നും രാസലഹരി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘം

വടുതലയില്‍ എം.ഡി.എം.എയുമായി നാല് യുവാക്കള്‍ അറസ്റ്റില്‍

Update: 2025-11-04 02:39 GMT

കൊച്ചി: എറണാകുളം വടുതലയില്‍ നിന്നും എം.ഡി.എം.എയുമായി നാല് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മിദ് ലാജ് (23), ഹേമന്ത് സുന്ദര്‍ (24), മുഹമ്മദ് അര്‍ഷാദ് ടി.പി (22), കാര്‍ത്തിക് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ താമസിച്ച മുറിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 70.47 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ബംഗളൂരുവില്‍നിന്നും രാസലഹരി എത്തിച്ച് എറണാകുളം, കാക്കനാട്, കൊച്ചി തുടങ്ങിയവിടങ്ങളിലെ റിസോട്ടുകളിലും അപ്പാര്‍ട്ടുമെന്റുകളിലും താമസിച്ച് യുവാക്കളെ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. വടുതലയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പന നടത്തിവരുന്നതിനിടയിലാണ് പ്രതികള്‍ എക്‌സൈസ് വലയിലായത്.

എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജിന്റെ നിര്‍ദേശപ്രകാരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദും പാര്‍ട്ടിയും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഒ.എന്‍. അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)മാരായ സതീഷ് ബാബു, ആഷ്ലി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ മോഹനന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സജിത എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags:    

Similar News