ആരാധനാലയങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം; ചെങ്കോട്ട സ്ഫോടനം: കേരളത്തിലും ജാഗ്രതാ നിര്‍ദേശം
By : സ്വന്തം ലേഖകൻ
Update: 2025-11-11 05:39 GMT
തിരുവനന്തപുരം: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളില്‍ ശക്തമായ നിരീക്ഷണം വേണമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിര്‍ദേശം നല്കി.
ആരാധനാലയങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധന വേണം. ജില്ലാ പോലീസ് മേധാവിമാര്‍ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ 112ല്‍ വിളിക്കണമെന്ന് പോലീസ് അറിയിച്ചു.