അന്ധവിശ്വാസം തടയാന്‍ നിയമം; കരട് തയ്യാറാക്കാന്‍ സമിതി
അന്ധവിശ്വാസം തടയാന്‍ നിയമം; കരട് തയ്യാറാക്കാന്‍ സമിതി
കൊച്ചി: അന്ധവിശ്വാസം തടയാനുള്ള നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ വിദഗ്ധരുള്‍പ്പെട്ട മൂന്നംഗസമിതിയെ നിയമിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുന്‍ നിയമസെക്രട്ടറി ശശിധരന്‍ നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ. സക്കീര്‍ എന്നിവരാണ് അംഗങ്ങള്‍. എത്ര സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് നിര്‍ദേശിച്ചതെന്ന് അറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
ഇതരസംസ്ഥാനങ്ങളിലെ നിയമവും നിയമപരിഷ്‌കരണസമിതിയുടെ ശുപാര്‍ശയും വിവിധ നിയമവ്യവസ്ഥകളും പരിഗണിച്ച് കേരളത്തിന് അനുയോജ്യമായ നിയമം കൊണ്ടുവരാന്‍ കമ്മിറ്റിയെ നിയമിക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനു നിയമോപദേശം നല്‍കിയിരുന്നു. സമിതി രൂപവത്കരിച്ച് സര്‍ക്കാര്‍ നവംബര്‍ 12-ന് ഉത്തരവ് പുറപ്പെടുവിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു. കേരള യുക്തിവാദിസംഘത്തിന്റെ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.