റെയില്‍വേ സ്റ്റേഷനില് യുവതിയെ കയറി പിടിക്കാന്‍ ശ്രമം; ബഹളം വെച്ചതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി റെയില്‍വേ പോലിസ്

റെയില്‍വേ സ്റ്റേഷനില് യുവതിയെ കയറി പിടിക്കാന്‍ ശ്രമം

Update: 2025-11-25 00:01 GMT

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യുവകതിയെ കയറി പിടിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. കാസര്‍കോട് സ്വദേശിനിയെ അപമാനിച്ചെന്ന കേസില്‍ തിരുവനന്തപുരം കീഴാരൂര്‍ മാന്നാംകോണം എസ്. സജീവിനെ (30) ആണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് 3നായിരുന്നു സംഭവം. പുണെ കന്യാകുമാരി എക്സ്പ്രസില്‍ തൃശൂരിലേക്കു പോകാനെത്തിയ യുവതിയെയാണു പ്രതി ഉപദ്രവിച്ചത്. യുവതി ബഹളം വച്ചതോടെ കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിന്റെ വിഡിയോ അടക്കം യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ട്രെയിനില്‍ നിന്ന് ഇറങ്ങുകയായിരുന്ന സജീവ് യുവതിയെ സ്പര്‍ശിച്ചതായാണ് പരാതി. യുവതി ഉടന്‍ തന്നെ അയാളുടെ കയ്യില്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പ്രതി പ്ലാറ്റ്ഫോമിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച തന്നെ സജീവിനെ അറസ്റ്റ് ചെയ്തുവെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 74, സെക്ഷന്‍ 75(1)(ശ) എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സജീവിനെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News