ബിജെപിക്ക് സീറ്റ് തുറക്കാന്‍ കഴിയാത്ത വിധം പൂട്ടി; നേമം നിയമസഭാ മണ്ഡലത്തില്‍ ബിജെപി വീണ്ടും വിജയിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തില്‍ ബിജെപി വീണ്ടും വിജയിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബിജെപിക്ക് സീറ്റ് തുറക്കാന്‍ കഴിയാത്ത വിധം പൂട്ടി. ബിജെപിക്ക് വീണ്ടും നേമത്ത് അക്കൗണ്ട് തുറക്കാന്‍ പ്രയാസമാണ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വി ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സ്വയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ശിവന്‍കുട്ടിയുടെ പരാമര്‍ശം. കേരളത്തില്‍ ബിജെപി ഇതുവരെ വിജയിച്ച ഏക നിയമസഭാ സീറ്റാണ് നേമം മണ്ഡലം.
2016ല്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് നേമത്ത് നിന്ന് വിജയിച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ശിവന്‍കുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതോടെ കേരള നിയമസഭയിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടി.