കേന്ദ്രസര്‍ക്കാരിന്റെ വികസനം മറച്ചു വയ്ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത് സ്വര്‍ണകൊള്ളയും ഗര്‍ഭകൊള്ളയും; കേരളത്തിലെ സര്‍വ്വ വികസനങ്ങളും കേന്ദ്രത്തിന്റേതാണെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍

Update: 2025-12-06 07:20 GMT

കോട്ടയം: തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വയ്ക്കുന്നതു കേരളത്തിന്റെ സമഗ്രമായ വികസനമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്രസര്‍ക്കാരിന്റെ വികസനം മറച്ചുവയ്ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത് സ്വര്‍ണകൊള്ളയും ഗര്‍ഭകൊള്ളയുമാണ്. കേരളത്തിലെ സര്‍വവികസനങ്ങളും കേന്ദ്രത്തിന്റേതാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിക്കും. പിഎം ശ്രീയില്‍ വിദ്യാഭ്യാസം, തൊഴില്‍ കണ്‍കറന്റ് ലിസ്റ്റില്‍ ആണ്. ഇഷ്ടം ഉണ്ടെങ്കില്‍ നടപ്പില്‍ ആക്കിയാല്‍ മതി. ശശി തരൂരിനെ അത്താഴവിരുന്നിനു ക്ഷണിച്ചതില്‍ രാഷ്ട്രീയമില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

Similar News