പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രശ്‌നമാണ്; രാഹുലിനെതിരെ എടുത്ത മാതൃകാപരമായ നടപടിയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

Update: 2025-12-06 08:43 GMT

കോഴിക്കോട്: പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രശ്‌നമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് പുറത്താക്കിയ ആളാണ് രാഹുല്‍. രാഹുലിനെതിരെ എടുത്ത മാതൃകാപരമായ നടപടിയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത നിര്‍മാണത്തില്‍ ഏകോപനമില്ല. നിര്‍മാണം പൂര്‍ത്തിയായശേഷമാണ് അപകടം സംഭവിച്ചതെങ്കിലോ? ദേശീയപാത സുരക്ഷിതമാണെന്ന് സംസ്ഥാനം ഉറപ്പു വാങ്ങണം. തെരഞ്ഞെടുപ്പിന് മുന്‍പായി ഉദ്ഘാടനം ചെയ്യാനുള്ള ധൃതി അല്ല കാണിക്കേണ്ടത്. കൂരിയാട് തിരുത്തിയത് പോലെ കൊല്ലത്തും തിരുത്തേണ്ടി വരും. കൊല്ലത്തും മേല്‍പ്പാലം നിര്‍മിക്കേണ്ടി വരും. നിര്‍മാണത്തിലെ അപാകത എന്ന് പറഞ്ഞ് തള്ളാന്‍ കഴിയില്ല. ഹൈടെക്നോളജി ഉപയോഗിച്ച് നടക്കുന്ന നിര്‍മാണത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് കരുതാന്‍ കഴിയില്ല. പാലം പണിയാന്‍ വന്‍ ചെലവ് എന്നാല്‍ മണ്ണിട്ട് ഉയര്‍ത്താന്‍ ചെലവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Similar News