എരുമേലിയില്‍ കുളിക്കുന്നതിനിടെ ശബരിമല തീര്ഥാടകന് കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് സേലത്തുകാരന്‍ സമ്പുവകുമാര് ശിവസ്വാമി
By : സ്വന്തം ലേഖകൻ
Update: 2025-12-06 08:46 GMT
കോട്ടയം: എരുമേലിയില്‍ കുളിക്കുന്നതിനിടെ ശബരിമല തീര്ഥാടകന് കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി സമ്പുവകുമാര് ശിവസ്വാമി (31) ആണ് മരിച്ചത്. ഇന്നു രാവിലെ ഒമ്പതിനാണ് സംഭവം. വലിയ തോട്ടില്‍ കുളിച്ച ശേഷം കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.