മുഖ്യമന്ത്രി ആദ്യം സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ നിലയ്ക്ക് നിര്‍ത്തട്ടെ: മറുപടിയുമായി ചെന്നിത്തല

Update: 2025-12-11 07:51 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആദ്യം സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ നിലയ്ക്ക് നിര്‍ത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. സ്ത്രീലമ്പടന്മാര്‍ക്ക് ഉന്നത പദവി നല്‍കുന്നതാണ് സിപിഎമ്മിന്റെ ശീലമെന്നും ചെന്നിത്തല പറഞ്ഞു.

'രാഹുലിനെതിരെ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോയെന്ന് എന്നു കോടതി പരിശോധിക്കട്ടെ. സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലാത്ത ആളിനെ കുറിച്ച് ഇനിയും എന്താണ് പറയണ്ടേത് ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ചാണോ ഞങ്ങളെ കൊണ്ട് ഒന്നും പറയിക്കരുത്.'-ചെന്നിത്തല പറഞ്ഞു.

Similar News