പരാതിക്കാരിയെ അധിക്ഷേപിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചു; രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി
By : സ്വന്തം ലേഖകൻ
Update: 2026-01-04 08:26 GMT
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരെ പരാതിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരി. യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്തിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. എഐജിക്ക് കിട്ടിയ പരാതി സൈബര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയെ അധിക്ഷേപിക്കരുത് എന്നായിരുന്നു രാഹുലിന് നല്‍കിയിരുന്ന ജാമ്യവ്യവസ്ഥ.