കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും; വിവിധ പരിപാടികളോടെ ആഘോഷം
കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും
കൈപ്പുഴ: സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന സമ്മേളനം 23 ന് വൈകുന്നേരം ആറിന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍.വാസവന്‍ സൗരോര്‍ജ പദ്ധതി ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സീസ് ജോര്‍ജ് എം.പി.മുഖ്യ പ്രഭാഷണം നടത്തും. സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് ഡോ.സിറിയക് ജോസഫ്, കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറി റവ.ഡോ.തോമസ് പുതിയ കുന്നേല്‍, ശതാബ്ദി കമ്മറ്റി ചെയര്‍മാന്‍ ഫാ.സാബു മാലിത്തുരുത്തേല്‍, ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ് എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തിന് ശേഷം കലാപരിപാടി നടക്കും.
18 ന് വൈകുന്നേരം നാലിന് ശതാബ്ദി സമാപന വാഹന വിളംബര റാലി നടക്കും. സ്‌കൂള്‍ മുറ്റത്ത് നിന്ന് ആരംഭിക്കുന്ന റാലിയില്‍ അധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കും.ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഗാന്ധിനഗര്‍ ടി. ശ്രീജിത്ത് ഫ്‌ലാഗ് ഓഫ് ചെയ്യും.
21 ന് ഉച്ചകഴിഞ്ഞ് 2.30 ന് പൂര്‍വ അധ്യാപക അനധ്യാപക സംഗമം ( സ്മൃതി മധുരം) നടക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് ആനി മൂട്ടില്‍ ഉദ്ഘാടനം ചെയ്യും. ശതാബ്ദി കമ്മറ്റി വൈസ് ചെയര്‍മാന്‍ സൈമന്‍പുല്ലാടന്‍, ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ് ,പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ജിയോ മോന്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം 3.30 ന് പൂര്‍വ അധ്യാപക അനധ്യാപക പൂര്‍വ വിദ്യാര്‍ഥി സംഗമം (ഒരു വട്ടം കൂടി ) നടക്കും. ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും.
ന്യൂനപക്ഷ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും.ഹയര്‍ സെക്കന്‍ഡറി റിട്ട.ഡയറക്ടര്‍ ജയിംസ് ജോസഫ്, മീഡിയ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ സി.എല്‍.തോമസ്, ലിസി പി.തോമസ്, ഫാ.സാബു മാലിത്തുരുത്തേല്‍, ടോം കരികുളം, പ്രിന്‍സിപ്പല്‍ തോമസ് മാത്യു എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് 'ഓര്‍മയിലെ പാഠശാല' യും 'സംഗീത സായാഹ്നവും, നടക്കും.
22 ന് വൈകുന്നേരം 5.30ന് സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും നടക്കും.സാനു ഏബ്രഹാം, സിസ്റ്റര്‍ പ്രകാശ്, മിനി ഏബ്രഹാം ,എത്സ മലൂക്കോസ് എന്നിവരാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍. റവ.ഡോ.തോമസ് പുതിയ കുന്നേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. നടി മീനാക്ഷി അനൂപ് മുഖ്യാതിഥിയായിരിക്കും. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സവിത ജോമോന്‍ മുഖ്യപ്രഭാഷണം നടത്തും.ഫാ.സാബു മാലിത്തുരുത്തേല്‍ അധ്യക്ഷത വഹിക്കും.നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിന്ധുരാജു ,പി.ടി.എ.പ്രസിഡന്റ് സുരേഷ് നാരായണന്‍, തോമസ് മാത്യു, കെ.എസ്.ബിനോയ്, സ്‌കൂള്‍ ലീഡര്‍ മേഘ്‌ന ആര്‍. ആചാര്യ, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍, എ യ്ഞ്ചല്‍ മരിയ സാബു, സ്റ്റാഫ് സെക്രട്ടറി ഫാ.ബേബി കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
വിരമിക്കുന്ന നാല് അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കും. ഇന്നത്തെ സെന്റ്.ജോര്‍ജ് വി.എച്ച്.എസ്.എസ്.കൈപ്പുഴയില്‍ പ്രിപ്പറേറ്ററി ക്ലാസ് ആരംഭിക്കുന്നത് 1926 മെയ് 17നാണ്. 1948-ല്‍ ഹൈസ്‌കൂളായി. 2001-ല്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ന്നു. എം.സി.ചാക്കോ മാന്തുരുത്തിലാണ് പ്രഥമ ഹെഡ്മാസ്റ്റര്‍. അദ്ദേഹത്തിന്റെ പുത്രന്‍ ഡോ. ജോസ് .സി .മാന്റിലും കുടുംബവുമാണ് പിതാവിന്റെ സ്മരണയ്ക്കായി ഇപ്പോള്‍ കാണുന്ന സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചു നല്‍കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ രജത ജൂബിലി കൂടിയാണ് ഈ വര്‍ഷം.
കോട്ടയം പ്രസ് ക്ലബില്‍ നടന്ന പത്ര സമ്മേളനത്തില്‍ ശതാബ്ദി കമ്മറ്റി ചെയര്‍മാന്‍ ഫാ.സാബു മാലിത്തുരുത്തേല്‍, ഹെഡ്മാസ്റ്റര്‍ കെ.എസ്.ബിനോയ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ജിയോ മോന്‍ ജോസഫ്, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ കൈപ്പുഴ ജയകുമാര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
