ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ചയാള്‍ പിടിയില്‍
ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷ്ടിച്ചയാള്‍ പിടിയില്‍
ആറന്മുള : ആറന്മുള പൊന്നും തോട്ടം ദേവി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി മോഷണം ചെയ്ത കേസിലെ പ്രതി ആറന്മുള പോലീസിന്റെ പിടിയിലായി. പെരുനാട് സ്വദേശി മൂഴിക്കല്‍ വീട്ടില്‍ സുരേഷ് (52) ആണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് 5 30 ഓടെ ആയിരുന്നു സംഭവം.ക്ഷേത്രത്തിലെ ശാസ്താ നടക്കു മുന്നില്‍ വച്ചിരുന്ന ചെറിയ സ്റ്റീല്‍ വഞ്ചി എടുത്ത് ബാഗില്‍ ആക്കി കടന്നുകളയുകയായിരുന്നു.
പെരുമാറ്റത്തില്‍ സംശയം തോന്നിയ ടിയാനെ ക്ഷേത്രം സെക്രട്ടറി രാഹുല്‍ കൃഷ്ണയും ക്ഷേത്രം ജീവനക്കാരനും ചില ഭക്തരും ചേര്‍ന്ന് പിന്തുടര്‍ന്ന് തടഞ്ഞുവയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ആറന്മുള പോലീസ് മോഷണം ചെയ്ത് എടുത്ത വഞ്ചി സഹിതം പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.. അന്വേഷണത്തില്‍ പ്രതി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഒമ്പതോളം മോഷണകേസുകളില്‍ പ്രതിയാണ്. പ്രതിക്കെതിരെ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലും കേസ് ഉള്ളതായി അറിവായിട്ടുണ്ട്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.