രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലും വിപുലമായി ആഘോഷം; ഗവര്‍ണര്‍ ദേശീയപതാകയുയര്‍ത്തി

Update: 2026-01-26 05:56 GMT

തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലും വിപുലമായി ആഘോഷം. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ വി ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ദേശീയപതാകയുയര്‍ത്തി.

വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢസേന, സംസ്ഥാന പൊലീസ്, എന്‍സിസി, സ്‌കൗട്‌സ്, ഗൈഡ്സ്, സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍, എന്‍എസ്എസ് വളന്റിയര്‍മാര്‍ എന്നിവയുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തി. ജില്ലാ ആസ്ഥാനങ്ങളില്‍ ദേശീയപതാകയുയര്‍ത്തി മന്ത്രിമാര്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.

Similar News