നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമം; ഫാസ്റ്റ് പാസഞ്ചര്‍ ബസ് ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ച് കയറി; അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര എംസി റോഡില്‍ വയയ്ക്കലില്‍ വാഹന അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഒരേ ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഓര്‍ഡിനറി ബസും എതിര്‍ദിശയില്‍വന്ന ടാങ്കര്‍ ലോറിയുമാണ് അപകടത്തില്‍പെട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് നിര്‍ത്തിയിട്ടിരുന്ന ഓര്‍ഡിനറി ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെയാണ് അപകടം. ബസ് എതിരെവന്ന ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയതിന് പിന്നാലെ വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ബസിന്റെ ഡ്രൈവറെയും ടാങ്കര്‍ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസില്‍ ഡ്രൈവര്‍ സീറ്റിന് പിന്നിലിരുന്നവര്‍ക്കും കാര്യമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.