പമ്പയില്‍ തള്ളിയ വസ്ത്രമാലിന്യമടക്കം ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി
By : സ്വന്തം ലേഖകൻ
Update: 2026-01-28 15:10 GMT
കൊച്ചി: ശബരിമലയിലെത്തിയ വിശ്വാസികള്‍ പമ്പ നദിയില്‍ തള്ളിയ വസ്ത്രമാലിന്യമടക്കം ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. പമ്പയിലാകെ തുണിമാലിന്യം അടിഞ്ഞു കിടക്കുകയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം
ദേവസ്വം ബോര്‍ഡിനാണ് ഇതിനുള്ള ചുമതല.
ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ആണ് നടപടി സ്വീകരിച്ചത്. ശുചിത്വ മിഷന് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് എന്നിവര്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് പമ്പയില്‍ സംയുക്ത പരിശോധന നടത്തിയാണ് മാലിന്യനീക്ക നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.