ദേശീയപാത 66-ലെ അടിപ്പാതയില്‍ കുടുങ്ങി ഓട്ടോറിക്ഷ; പ്രതിഷേധിച്ച് നാട്ടുകാര്‍
By : സ്വന്തം ലേഖകൻ
Update: 2026-01-28 16:30 GMT
ചെറുവത്തൂര്‍: ദേശീയപാത 66 ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് - വ്യാപാരഭവന് റോഡിലെ കാറ്റില്ബോക്സ് അണ്ടര്‍പാസില്‍ ഓട്ടോറിക്ഷ കുടുങ്ങി. ബുധനാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് ഓട്ടോറിക്ഷ പുറത്തേക്ക് എത്തിക്കാനായത്. മൂന്ന് മിറ്റര്‍ വീതിയിലും രണ്ട് മീറ്റര്‍ ഉയരത്തിലുമുള്ള കാറ്റില്ബോക്സ് അണ്ടര്‍പാസാണ് ഇവിടെയുള്ളത്. ഇത് മാറ്റി മനുഷ്യര്‍ക്കും സഞ്ചരയോഗ്യമായ രീതിയിലുള്ള അടിപ്പാത പണിയണം എന്നാവശ്യപ്പെട്ട് ജനകീയ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് മാസമായി ഇവിടെ ഉപവാസ സമരം നടന്നുവരുന്നുണ്ട്.