വഴിക്കടവില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; അകത്തായത് മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാം

Update: 2026-01-29 07:34 GMT

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെയാണ് വഴിക്കടവ് പോലീസ് അറസ്റ്റുചെയ്തത്. ബാംഗ്ലൂരില്‍ നിന്നാണ് ലഹരി വില്‍പ്പനയ്ക്കായി എത്തിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി ലിജു പിടിയിലായത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് പ്രതി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്.

ലഹരി സംഘങ്ങള്‍ക്കിടയില്‍ ലിജു എബ്രഹാം മുരുകന്‍ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ലിജു ബാംഗ്ലൂരില്‍ നിന്ന് ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ്. എംഡിഎംഎ ലഭിച്ച ഉറവിടത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Similar News