നിലമ്പൂരില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 22.260 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍
മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ സ്‌കൂട്ടറില്‍ മദ്യം കടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയില്‍. ചെട്ടിയാറമ്മലില്‍ നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്. വെട്ടിക്കാട്ടില്‍ തമ്പാനങ്ങാടി സ്വദേശി ശിവപ്രസാദിനെ (43) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി സ്‌കൂട്ടറില്‍ കടത്തിയ 22 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തു.
മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നിലമ്പൂര്‍ താലൂക്കിലെ ചെട്ടിയാറമ്മലില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വില്‍പ്പനയ്ക്കായി സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 22.260 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പ്രതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
കാളികാവ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് പി.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് ഹബീബ്, അമിത് കെ. എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.