രാവിലെ വന്ന് പഞ്ച് ചെയ്തിട്ട് വലിയും; വൈകിട്ടെത്തി വീണ്ടുമൊരു പഞ്ച്; സഹികെട്ട് പ്രതിഷേധം; ഒടുവിൽ പി ദിനേശൻ്റെ പരാതി ഫലിച്ചു; എൻ.ജി.ഒ. യൂണിയൻ അംഗത്തിനെ സ്ഥലംമാറ്റി
കൊച്ചി: പട്ടികജാതി വികസന വകുപ്പ് ആസ്ഥാനത്തെ എസ്റ്റാബ്ലിഷ്മെന്റ് 'എ' സെക്ഷനിലെ ഓഫീസ് അറ്റൻൻ്റും എൻ.ജി. ഒ യൂണിയൻ അംഗവുമായ എസ്. ഗോപചന്ദ്രൻ നായരെ സ്ഥലംമാറ്റി വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ. എസ്റ്റാബ്ലിഷ്മെന്റ് എ സെക്ഷനിലെ സീനിയർ സൂപ്രണ്ട് ഇ ഷാനവാസിൻ്റെ അധോലോക വാഴ്ച്ചക്ക് വഴിയൊരുക്കിയ എസ്. ഗോപചന്ദ്രൻ നായർക്കെതിരെ വകുപ്പിലെ ജീവനക്കാർക്ക് ഇടയിൽ കടുത്ത പ്രതിഷേധം രൂപപ്പെട്ടിരുന്നു. എന്നും രാവിലെ ഹാജർ പഞ്ച് ചെയ്ത് ഓഫീസ് വിട്ട് പോവുകയും വൈകുന്നേരം വന്ന് വീണ്ടും ഹാജർ പഞ്ച് ചെയ്ത് മടങ്ങുന്നതായിരുന്നു രീതി.
വിഷയം ശ്രദ്ധയിൽപ്പെട്ട പൊതു പ്രവർത്തകൻ പി. ദിനേശൻ ഓഫീസ് സമയം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നത് അഴിമതിയുടെ പരിധിയിൽ വരും എന്ന് അറിയിച്ച് കൊണ്ട് പട്ടികജാതി വികസന വകുപ്പ് മന്ത്രി ,വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വകുപ്പ് ഡയറക്ടർ ,വകുപ്പ് സീനിയർ അഡ്മിനിസ്ട്രറ്റിവ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് വകുപ്പ് ഡയറക്ടർ നേരിട്ട് എസ്. ഗോപചന്ദ്രൻ നായർരെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത്. വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് പെരുങ്കടവിള ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലേക്കാണ് എസ്. ഗോപചന്ദ്രൻ നായരെ സ്ഥലം മാറ്റി നിയമിച്ചിട്ടുള്ളത്.